ഞാന്‍-കാഥികന്‍. ഒരുകൂട്ടം വാക്ക് പലരൂപമാക്കി,ചിട്ടപ്പെടുത്തി,അര്‍ത്ഥം നല്‍കി, ഗദ്യമാക്കി കഥയാക്കുന്നവന്‍ .
അന്യന്റെ കണ്ണീര്‍-ഞാന്‍ കണ്ടില്ല.കണ്ണടച്ചാല്‍ ഇരുളെന്ന് ഞാന്‍ പറഞ്ഞു...ആ ഇരുളില്‍ കണ്ട ഒരുകൂട്ടം വാക്ക് പലരൂപമാക്കി,ചിട്ടപ്പെടുത്തി,അര്‍ത്ഥം നല്‍കി, ഗദ്യമാക്കി കഥയാക്കി വിറ്റു.ഇരുള്‍ വിറ്റ് പണമാക്കി ഞാന്‍ എന്റെ വയര്‍ നിറച്ചു.
അന്ധരായ നിങ്ങള്‍ എന്നെ വാഴ്ത്തിപ്പാടി. തുറന്നകണ്ണുമായി ലോകത്തെ നോക്കികണ്ടവന്‍ .മന്ത്രത്താല്‍ ജനഹൃദയങ്ങള്‍ നേടിയവന്‍.
ഞാന്‍-
ഞാന്‍ കവി.
പലവാക്കുതേടി
ഒരുകൂട്ടം പലവാക്കെടുത്ത്,
ചിട്ടപ്പെടുത്തി,
താളം നല്‍കി,
പദ്യമാക്കി,
കവിതയാക്കിയവന്‍
അന്യന്റെ കണ്ണീര്‍ -
അതുഞാന്‍ കണ്ടു.
കണ്ടതെഴുതി.
എഴുതി ചിട്ടപ്പെടുത്തി.
താളം നല്‍കി,
പദ്യമാക്കി,
കവിതയാക്കി വിറ്റു.
കണ്ണീര്‍ വിറ്റ് പണമാക്കി.
എന്‍ വയര്‍ നിറച്ചു.
എന്‍ ഗാഥ നിങ്ങള്‍ പാടി.
പീഢിതന്‍ .
പീഢിതര്‍ക്കൊപ്പം നടന്നവന്‍ .
യേശുദേവനോട്
എന്നെ നിങ്ങള്‍ ചേത്ത് ചൊല്ലി.
ഞാന്‍- ഒരു നിങ്ങള്‍ . ഒരുകൂട്ടം വാക്ക് പലരൂപമാക്കി,ചിട്ടപ്പെടുത്തി,അര്‍ത്ഥം നല്‍കി, ഗദ്യമാക്കി കഥയാക്കിയവന്റെ കഥവായിച്ച് രസിച്ചവന്‍ . ഉള്ളില്‍ ജ്വലിക്കുന്ന സൂര്യ തേജസ്സുള്ളവന്റെ കഥകള്‍ വായിച്ച് വാഴ്ത്തിപ്പാടിയ അന്ധന്‍ - മഠയന്‍.
ഞാന്‍- ഒരു നമ്മള്‍ .
പലവാക്കുതേടി
ഒരുകൂട്ടം പലവാക്കെടുത്ത്,
ചിട്ടപ്പെടുത്തി,
താളം നല്‍കി,
പദ്യമാക്കി,
കവിതയാക്കിയവന്റെ
കവിതവായിച്ച് രസിച്ചവന്‍ .
അന്യന്റെ കണ്ണീര്‍ -
അതുകണ്ടാനന്ദിച്ചവന്‍ .
പീഡിതര്‍ക്കൊപ്പം നടന്നവന്‍ ,
യേശുദേവസാദൃശ്യന്‍ ,
എന്നെല്ലാമവനെ വാഴ്ത്തിയ
മൂഢന്‍ .
ഞാന്‍- കവിയും, കഥാകാരനും, നമ്മളും, നിങ്ങളുമായവന്‍ .
എന്നാല്‍ അല്ലാത്തവന്‍ .
അന്ധരുടെ ഈ ലോകത്തിന്റെ പേക്കൂത്ത് കണ്ട് രസിച്ചവന്‍ .
സര്‍വ്വവ്യാപി .
അന്യന്റെ കണ്ണീരില്‍ ആനന്ദിക്കുന്ന നിങ്ങളേയും,
പണമെന്ന പിശാചിനേയും,
സൃഷ്ടിച്ച സൂപ്പര്‍ബ്രെയിന്‍ .
ജീവ ശ്വാസമൂതിയവന്‍ .
ജീവദാതാവ്.
നിങ്ങള്‍ക്കായി സ്വപുത്രനെ നല്‍കിയവന്‍ .
ഇനി പറയു- നിങ്ങളെ സൃഷ്ടിച്ച,
നിങ്ങളുടെ കണ്ണീര്‍ കണ്ട് വിലപിച്ച,
നിങ്ങള്‍ക്കായി സ്വപുത്രനെ നല്‍കിയ,
ഞാന്‍ എന്ന ഈ പരമ സത്യം-
മൂഢനോ? മഠയനോ? അന്ധനോ?
വായിക്കുന്നത് ഏത് ഭായ് ആയാലും...ഒന്ന് കമന്റടിക്കണം. പ്ലീസ്. ഇത് എന്റെ ആദ്യ ബ്ലോഗ് കൃതിയാണ്.
Saturday, October 18, 2008
Subscribe to:
Post Comments (Atom)

5 comments:
ഈ ഞാൻ-മാർ എല്ലാം ഒന്നാണോ അതോ?
മൂഡനും അന്ധനും ആന്ന് ഞാന്‍ പറയൂല്ല.
ഈ കവിത ക്വര്‍ട്ടി കീബോഡ് പോലെ ആണോ?
ജെസ്സെ..
കവിത നന്നായി ആസ്വദിച്ചു.
ഇനിയും ഇങ്ങ് പോരട്ടെ!
hai boss..
ur kavitha & katha very nice..
pls comment 2 my blog sir..
http://jensonitsme.blogspot.com/
Post a Comment