Saturday, March 21, 2009

നോബല്‍

1
!@#$%^&*()_!@#$%^&*()_+@#$%^&*()_
!!@൩൪%^&*()#൪൫^&൮൯൭൮%%൩൮൮൯൦൫൪൧!@!൨൩൧#@൧൩@#൪#൪!@#!@@

വല്ലോം മനസിലായോ? നോ. മനസിലാവില്ല. ഓര്‍മ്മയുണ്ടേലല്ലേ എനിക്കിത് നേരെ എഴുതാന്‍പറ്റു.

ആരും ഇതുവരെ ഇത് കണ്ടുപിടിച്ചിരുന്നില്ല.നോബല്‍-നോബല്‍‍ സമ്മനം വരെ കിട്ടാമായിരുന്നു! അത്രേം ബഡാ കണ്ടുപിടുത്തം! അതെ. അല്ലെങ്കിലും നിങ്ങള്‍ക്കറിയാമല്ലൊ. സാധാരണ വേഗം ബുദ്ധിയുദിക്കുന്ന എനിക്ക് ഇത്തരം ബഡാ കണ്ടുപിടുത്തംസ് പുത്തരിയല്ല. അങ്ങനെ ഞാന്‍ ആ ബഡാ കണ്ടുപിടുത്തം കണ്ടുപിടിച്ചോണ്ടിരിക്കുവാര്‍ന്നു. സമയം പോയതറിഞ്ഞില്ല.

"ബിനോ...എഴുന്നേല്‍ക്കുന്നതാ നല്ലത്. സമയം ഏഴ് കഴിഞ്ഞു,......

മമ്മീടെ ആ വിളിയില്‍ എന്റെ നോബല്‍ ചില്ലുപാത്രം പോലെ ഉടഞ്ഞ് ഞാന്‍ സ്വപ്നത്തില്‍നിന്നുണര്‍ന്നത് പക്ഷെ സ്വപ്നമായിരുന്നില്ല.

അല്ല...ഉടയാന്‍ ചില്ലുപാത്രത്തോളമുണ്ടായിരുന്നോ ആ സ്വപ്നം? വെള്ളി? തകരം? അറ്റ്ലീസ്റ്റ് കളിമണ്‍?ആ.. ഗോഡിനു മാത്രം അറിയാം.

പല്ലുതേക്കാന്‍ ബ്രഷും പേസ്റ്റും വിഷവും(©സിമി നസ്രത്ത്, ഭ്രാന്താശുപത്രി (എന്റെ ജീവിതത്തിലെ ഒരു സാധാരണ ദിവസം), ദുബായ്) എടുത്ത് വരാന്തയില്‍പോയിരുന്നു. ഒന്നോര്‍ത്തെടുക്കാന്‍ ശ്രമിക്കാതിരുന്നില്ല. ഫെയില്‍ഡ്.

പത്ത് പതിനഞ്ച് മിനിറ്റുകള്‍ക്കകം കലാപരിപാടീസ് കഴിച്ച് കമ്പ്യൂട്ടറിട്ടു. രാവിലെ ഫുള്‍ വിക്കീല്‍ റോന്തുചുറ്റി. ഉച്ചക്ക് ഭക്ഷണശേഷം വീണ്ടും കമ്പ്യൂട്ടറിട്ടു.
ബ്ലോഗര്‍.കോം.
ഇതുവരെ ടൈപീതു.
ഒരു ട്രൈകൂടെ നടത്തി നോക്കി. നോ രക്ഷ.
2
ച്ചെ, ഒരു നോബല്‍ വേസ്റ്റാക്കി.
പോട്ടെ,
അല്ലേലെന്തിനാ കളയുന്നെ?
ട്രൈ എഗയ്ന്‍?
സേവ് ആന്‍ഡ് ഗോ ബാക്ക് ടു ദാറ്റ് ലാന്റ്?
യപ്പ്. പ്രിവ്യൂ കാണാന്‍ ടൈമില്ല.വല്ലതെറ്റുമുണ്ടേല്‍ പറേണേ...
ഇന്നല്ലേല്‍ നാളെ. ഞാനത് ഓര്‍ത്തെടുത്ത് നോബല്‍ വാങ്ങും.
ബൈ.
3
ഉണര്‍ന്നിട്ട് നോബല്‍ വാങ്ങാന്‍ പേവേണ്ടി വന്നില്ലേങ്കില്‍ വരാം. ഉറപ്പായും.

Tuesday, November 25, 2008

കാണ്മാനില്ല

രണ്ട്മൂന്ന് ദിവസമായി ഞാന്‍ എന്ന് ജെസ്സെ എന്ന ബിനോയെ കാണ്മാനില്ല. ബിനോ എന്ന എനിക്ക് തലയില്‍ നിറേ മുടീം കളിമണ്ണുമാണ്. ഈ വിവരണങ്ങളോടുകൂടിയ എന്നെ കണ്ടെത്തുന്നവര്‍ ഉടനെ അടുത്തുള്ള എന്റെ വിക്കി സംവാദം താളുമായി ബന്ധപ്പെടുക.

Saturday, October 18, 2008

ഞാന്‍

ഞാന്‍-കാഥികന്‍. ഒരുകൂട്ടം വാക്ക് പലരൂപമാക്കി,ചിട്ടപ്പെടുത്തി,അര്‍ത്ഥം നല്‍കി, ഗദ്യമാക്കി കഥയാക്കുന്നവന്‍ .
അന്യന്റെ കണ്ണീര്‍-ഞാന്‍ കണ്ടില്ല.കണ്ണടച്ചാല്‍ ഇരുളെന്ന് ഞാന്‍ പറഞ്ഞു...ആ ഇരുളില്‍ കണ്ട ഒരുകൂട്ടം വാക്ക് പലരൂപമാക്കി,ചിട്ടപ്പെടുത്തി,അര്‍ത്ഥം നല്‍കി, ഗദ്യമാക്കി കഥയാക്കി വിറ്റു.ഇരുള്‍ വിറ്റ് പണമാക്കി ഞാന്‍ എന്റെ വയര്‍ നിറച്ചു.
അന്ധരായ നിങ്ങള്‍ എന്നെ വാഴ്ത്തിപ്പാടി. തുറന്നകണ്ണുമായി ലോകത്തെ നോക്കികണ്ടവന്‍ .മന്ത്രത്താല്‍ ജനഹൃദയങ്ങള്‍ നേടിയവന്‍.


ഞാന്‍-
ഞാന്‍ കവി.
പലവാക്കുതേടി
ഒരുകൂട്ടം പലവാക്കെടുത്ത്,
ചിട്ടപ്പെടുത്തി,
താളം നല്‍കി,
പദ്യമാക്കി,
കവിതയാക്കിയവന്‍

അന്യന്റെ കണ്ണീര്‍ -
അതുഞാന്‍ കണ്ടു.
കണ്ടതെഴുതി.
എഴുതി ചിട്ടപ്പെടുത്തി.
താളം നല്‍കി,
പദ്യമാക്കി,
കവിതയാക്കി വിറ്റു.
കണ്ണീര്‍ വിറ്റ് പണമാക്കി.
എന്‍ വയര്‍ നിറച്ചു.

എന്‍ ഗാഥ നിങ്ങള്‍ പാടി.
പീഢിതന്‍ .
പീഢിതര്‍‌ക്കൊപ്പം നടന്നവന്‍ .
യേശുദേവനോട്
എന്നെ നിങ്ങള്‍ ചേത്ത് ചൊല്ലി.


ഞാന്‍- ഒരു നിങ്ങള്‍‍ . ഒരുകൂട്ടം വാക്ക് പലരൂപമാക്കി,ചിട്ടപ്പെടുത്തി,അര്‍ത്ഥം നല്‍കി, ഗദ്യമാക്കി കഥയാക്കിയവന്റെ കഥവായിച്ച് രസിച്ചവന്‍ . ഉള്ളില്‍ ജ്വലിക്കുന്ന സൂര്യ തേജസ്സുള്ളവന്റെ കഥകള്‍ വായിച്ച് വാഴ്ത്തിപ്പാടിയ അന്ധന്‍ - മഠയന്‍.

ഞാന്‍- ഒരു നമ്മള്‍ .
പലവാക്കുതേടി
ഒരുകൂട്ടം പലവാക്കെടുത്ത്,
ചിട്ടപ്പെടുത്തി,
താളം നല്‍കി,
പദ്യമാക്കി,
കവിതയാക്കിയവന്റെ
കവിതവായിച്ച് രസിച്ചവന്‍ .
അന്യന്റെ കണ്ണീര്‍ -
അതുകണ്ടാനന്ദിച്ചവന്‍ .


പീഡിതര്‍ക്കൊപ്പം നടന്നവന്‍ ,
യേശുദേവസാദൃശ്യന്‍ ,
എന്നെല്ലാമവനെ വാഴ്ത്തിയ
മൂഢന്‍ .


ഞാന്‍- കവിയും, കഥാകാരനും, നമ്മളും, നിങ്ങളുമായവന്‍ .
എന്നാല്‍ അല്ലാത്തവന്‍ .
അന്ധരുടെ ഈ ലോകത്തിന്റെ പേക്കൂത്ത് കണ്ട് രസിച്ചവന്‍ .
സര്‍വ്വവ്യാപി .
അന്യന്റെ കണ്ണീരില്‍ ആനന്ദിക്കുന്ന നിങ്ങളേയും,
പണമെന്ന പിശാചിനേയും,
സൃഷ്ടിച്ച സൂപ്പര്‍ബ്രെയിന്‍ .
ജീവ ശ്വാസമൂതിയവന്‍ .
ജീവദാതാവ്.
നിങ്ങള്‍ക്കായി സ്വപുത്രനെ നല്‍കിയവന്‍ .

ഇനി പറയു- നിങ്ങളെ സൃഷ്ടിച്ച,
നിങ്ങളുടെ കണ്ണീര്‍ കണ്ട് വിലപിച്ച,
നിങ്ങള്‍ക്കായി സ്വപുത്രനെ നല്‍കിയ,
ഞാന്‍ എന്ന ഈ പരമ സത്യം-
മൂഢനോ? മഠയനോ? അന്ധനോ?
വായിക്കുന്നത് ഏത് ഭായ് ആയാലും...ഒന്ന് കമന്റടിക്കണം. പ്ലീസ്. ഇത് എന്റെ ആദ്യ ബ്ലോഗ് കൃതിയാണ്.